തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ കടന്ന് പിടിച്ചു..ദൃശ്യങ്ങൾ പുറത്തുവിട്ട് യുവതി….
തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം .ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് . ഇംഗ്ലണ്ടില്‍ നിന്നുള്ള വനിതാ വ്ലോഗറെ പാലക്കാട് സ്വദേശിയായ യുവാവ് ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു .
ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം ഉണ്ടായിരിക്കുന്നത് .നിലവിൽ പരാതികളൊന്നും ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ ചില സംഘടനകൾ പൊലീസിന് പരാതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിദേശവനിതയെ അപമാനിക്കാൻ ശ്രമിച്ചയാളുടെ പേരുവിവരങ്ങൾ അടക്കം പൊലീസിന് ലഭിച്ചതായാണ് വിവരം.