തൃശ്ശൂരിൽ കഞ്ചാവ് വേട്ട,ഒരാൾ പിടിയിൽ ..
ഒല്ലൂർ: തൃശൂരിൽ എക്സൈസിന്‍റെ കഞ്ചാവ് വേട്ട. ഒല്ലൂർ കമ്പനിപടിയിൽ ബൈക്കിൽ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. തൃശ്ശൂർ ഇടക്കുന്നി സ്വദേശി ഷൈജുവിനെയാണ് കഞ്ചാവുമായി പിടികൂടിയത്. യുവാവിനെയും കഞ്ചാവ് കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡും തൃശ്ശൂർ ജില്ലാ സ്‌ക്വാഡും ചേർന്നായിരുന്നു പരിശോധന. സ്‌ക്വാഡ് അംഗം കൃഷ്ണ പ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ കമ്പനിപടിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. മഫ്തിയിൽ ആയിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥർ തന്ത്രപരമായി ബൈക്ക് തടഞ്ഞ് പ്രതിയെ വളഞ്ഞു. ഷൈജു ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു.