തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് കൈമാറും..
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എ ഡി ജി പിയുടെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് സർക്കാരിന് കൈമാറും. പ്രത്യേകിച്ച് ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്യാത്ത റിപ്പോർട്ടായതിനാൽ ഡി ജി പിയുടെ കുറിപ്പോടെയാകും റിപ്പോർട്ട് സർക്കാരിന് നൽകുക. സർക്കാരാകും റിപ്പോർട്ട് സ്വീകരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.