തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം..അട്ടിമറി ഉണ്ടോയെന്ന്…
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം .പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല.അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും പാറമേക്കാവ് ദേവസ്വം അഭിപ്രായപ്പെട്ടു.