തൃശൂർ ഗവ. മെഡിക്കല്‍ കോളജിലെ വാതരോഗ ക്ലിനിക്ക് അടച്ച് പൂട്ടലിലേക്ക്….കാരണം ഇതാണ്….
തൃശൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാത രോഗികള്‍ക്ക് ആയുള്ള ക്ലിനിക്ക് അടച്ച് പൂട്ടലിലേക്ക്. 2000 ത്തോളം വാത രോഗികള്‍ ചികിത്സ തേടുന്ന ക്ലിനിക്കിലെ ഏക ഡോക്ടറെ സര്‍ക്കാര്‍ മഞ്ചേരി ഗവ മെഡിക്കല്‍ കോളജിലേക്ക് സഥലം മാറ്റിയതാണ് പ്രതിസന്ധിയക്ക് കാരണം. ആഴ്ചയില്‍ ഒരു ദിവസം മാത്രം ഉള്ള ഒ പി യില്‍ 200 മുതല്‍ 350രോഗികള്‍ വരെ എത്തുക പതിവാണ്.
അസ്ഥികളേയും ഞരമ്പുകളേയും ബാധിക്കുന്ന പലതരം വാതരോഗങ്ങളായ ആമവാതം, സന്ധിവാതം, ശദ്ധസിവാതം, രക്ത വാതം തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്നതും കൈകാലുകള്‍, കഴുത്ത് തുടങ്ങിയ എല്ലാ സന്ധികളിലും തീവ്രമായ വേദനയും നീരും പനിയുമുണ്ടായിരിക്കുന്നതായ രോഗമാണിത്. ഇത്തരം അസുങ്ങള്‍ക്ക് ക്യത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രോഗിയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്.