തൃശൂരിൽ പലയിടങ്ങളിൽ രാവിലെ നേരിയ ഭൂചലനം…
തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം ചൊവ്വന്നൂർ, പെരുമ്പിലാവ്, പഴഞ്ഞി, പോർക്കുളം പ്രദേശങ്ങളിലാണ് ഭൂമി കുലുക്കമുണ്ടായത്. രാവിലെ 8.15 ഓടെയാണ് സംഭവം ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വലിയ ഇടിമുഴക്കത്തോടെ കുലുക്കം ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു.ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും തീവ്രത എത്രയാണെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.