തൃശൂരില്‍ ഹോട്ടലിൽ കൂട്ടയടി….ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ തമ്മിലാണ് സംഘർഷം ഉണ്ടായത്….കാരണം..

തൃശൂര്‍ ചെറുതുരുത്തിയില്‍ ഭക്ഷണം കഴിക്കാൻ ഹോട്ടലില്‍ എത്തിയവർ തമ്മിൽ കൂട്ടയടി. തൃശ്ശൂർ ചെറുതുരുത്തി കിസ്മിസ് റസ്റ്റോ കഫേയിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കാഞ്ചേരി സ്വദേശികളായ യുവാക്കളും ചെറുതുരുത്തി സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്.

യുവാക്കൾ പരസ്പരം അസഭ്യം പറഞ്ഞത് നാട്ടുകാരൻ ചോദ്യം ചെയ്തു. ഈ വാക്കേറ്റത്തിൽ യുവാക്കളിലൊരാളെ നാട്ടുകാരൻ തല്ലി. പിന്നാലെയാണ് സംഭവം കൂട്ടയടിയായത്. ഏറ്റുമുട്ടലില്‍ ഹോട്ടലിലെ സാധനങ്ങൾ തകർത്തു. 10,000 രൂപയുടെ നാശനഷ്ടമുണ്ടായി. ചെറുതുരുത്തി പൊലീസ് സ്വമേധയ കേസെടുത്തു.

Related Articles

Back to top button