തൃശൂരില്‍ ആരോഗ്യ കേന്ദ്രത്തിന് തീയിട്ടു..ഒരാൾക്ക് പൊള്ളൽ…

തൃശ്ശൂർ വില്ലടത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിട്ടു. തീപിടിത്തത്തില്‍ ഓഫീസ് ഭാഗികമായി കത്തിനശിച്ചു.സംഭവത്തിൽ ഹെഡ് ക്ലർക്ക് അനൂപിന് പൊള്ളലേറ്റു.തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. പൊള്ളല്‍ ഗുരുതരമുള്ളതല്ല. ആക്രമണം നടത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുപിന് നേരെ പെട്രോളോ മണ്ണെണ്ണയോ എന്ന് കരുതുന്ന ദ്രാവകം ഒഴിക്കുകയായിരുന്നു . മാസ്‌ക് ധരിച്ചെത്തിയ ഒരാൾ ദ്രാവകം ഒഴിക്കുകയും തീ വെയ്ക്കുകയുമായിരുന്നു. ഓഫീസിലെ മരുന്നുകളും രേഖകളും കത്തിയതായി അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button