തൃശൂരിലെ മിന്നൽ ചുഴലി..ട്രാൻസ്ഫോഫോർ നിലം പതിച്ചു..കെഎസ്ഇബി ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു….
തൃശൂരിൽ ചാലക്കുടിക്കടുത്ത് കോടശ്ശേരിയിൽ മരങ്ങള്‍ ഒടിഞ്ഞുവീണ് ട്രാൻസ്ഫോഫോർ നിലം പതിച്ചു. കെ എസ് ഇ ബി ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.രണ്ട് മിനിറ്റോളം ശക്തമായി വീശിയ കാറ്റില്‍ കോടശ്ശേരി തെക്കേ മാരാംകോട് പള്ളിക്ക് സമീപത്തെ ട്രാന്‍സ് ഫോര്‍മർ ആണ് തേക്കുമരത്തിനൊപ്പം റോഡിലേക്ക് വീണത്.ഇതിനിടയിൽ അകപ്പെട്ട കെ എസ് ഇ ബി ജീവനക്കാരൻ കരിപ്പായി ഷാജു സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കാറ്റിൽ പ്രദേശത്തെ നിരവധി വൈദ്യുത തൂണുകളും ഒടിഞ്ഞു വീണു. ഈ പ്രദേശങ്ങളിൽ വൈദ്യുത വിതരണവും നിലച്ചു.