തൃശൂരിലെ തോല്‍വി….തിരുവനന്തപുരത്ത് ഉണ്ടെങ്കിലും നേതൃയോ​ഗത്തിൽ പങ്കെടുക്കാതെ മുരളീധരൻ…

തിരുവനന്തപുരം: കെപിസിസി – യുഡിഎഫ് നേതൃയോ​ഗത്തിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും. യുഡിഎഫിന് തോൽവി നേരിട്ട തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് യോ​ഗം വിളിച്ചത്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന് പറയാനുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ കെ മുരളീധരൻ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും യോ​ഗത്തിൽ പങ്കെടുക്കില്ല.തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് മുരളീധരൻ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. മുൻപ് മത്സരിച്ചിരുന്ന വട്ടിയൂർക്കാവിൽ ശ്രദ്ധകേന്ദ്രീകരിച്ച്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളുമായി പോകാനാണ് തീരുമാനം

Related Articles

Back to top button