തൃത്താലയിൽ എസ്ഐയെ ഇടിച്ച് വീഴ്ത്തിയത് ലഹരി ഇടപാട് മറയ്ക്കാൻ…

തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ പത്തൊൻപതുകാരൻ വാഹനം ഇടിച്ചു വീഴ്ത്തിയത് ലഹരി ഇടപാട് മറയ്ക്കാനെന്ന് പൊലീസ് .അലൻ അഭിലാഷും സുഹൃത്തും ലഹരി കൈമാറുന്ന സമയത്താണു പൊലീസ് എത്തിയത്. പിടിയിലാവുമെന്ന പേടിയിലാണ് വാഹനം പിന്നോട്ടെടുത്തു രക്ഷപ്പെട്ടതെന്ന് അലൻ മൊഴി നൽകി. അലന്റെ ലഹരി ഇടപാടുകൾ തെളിയിക്കുന്ന വിവരങ്ങൾ ഫോണിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.അതേസമയം പരുക്കേറ്റ ഗ്രേഡ് എസ്ഐ ശശികുമാർ അപകടനില തരണം ചെയ്തു.

Related Articles

Back to top button