തൂങ്ങിയ നിലയിൽ.. ഒരാഴ്ചത്തെ പഴക്കമുള്ള യുവാവിന്റെ മൃതദേഹം
ഹരിപ്പാട് : യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമല്ലാക്കൽ ചിറയിൽ വീട്ടിൽ പരേതനായ ഭുവനചന്ദ്രന്റെ മകൻ അനിൽകുമാർ (41)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാധവജംഗ്ഷന് സമീപത്തെ പ്രവർത്തന രഹിതമായ വഴിയോര വിശ്രമ കേന്ദ്രത്തിന് പിറകുവശത്തെ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം ഉള്ളതായി പൊലീസ് പറഞ്ഞു. മാതാവ്: മണിയമ്മ. ഭാര്യ: ലേഖ. മകൾ : അനാമിക.