തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു..മുഴുവൻ ഗേറ്റുകളും തുറന്ന് വെള്ളം പുറത്തേക്ക്..അതീവ ജാഗ്രതയിൽ സംസ്ഥാനം…
കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്.പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്.ഡാം തകരുന്നത് ഒഴിവാക്കാനായി ഡാമിന്റെ മുഴുവൻ ഗേറ്റുകളും തുറന്നു വിട്ട് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്.കർണാടക സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകി. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപുർ ജില്ലകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.ഡാമിന്റെ തകർന്ന ഗേറ്റിന്റെ അറ്റകുറ്റപ്പണിക്കായി ബംഗലൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിദഗ്ധരെ എത്തിക്കും.