തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു..എട്ട് പേർ മരിച്ചു…
തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. 24 ഓളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 1.30ഓടെ ഹരിയാനയിലെ നൂഹിലാണ് സംഭവം. 60 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ അറിയിച്ചതോടെ വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. അപ്പോഴേക്കും തീ അടിയിൽ നിന്ന് ബസിന്റെ ഉള്ളിലേക്ക് പടർന്നു കഴിഞ്ഞിരുന്നു.
തീർത്ഥാടന കേന്ദ്രങ്ങളായ മഥുരയും വൃന്ദാവനവും സന്ദർശിച്ച് മടങ്ങുകയായിരുന്നു ബസിൽ യാത്ര ചെയ്തിരുന്നവർ എന്നാണ് വിവരം. അപകടത്തിന് ശേഷം സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.