തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു..15 മരണം…
തീർഥാടകരുമായി പോയ ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ജമ്മു കശ്മീരിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തി വരികയാണ്.പരുക്കേറ്റവരെ ജമ്മുവിലെ അഖ്‌നൂർ ആശുപത്രിയിലേക്കും സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രിയിലേക്കും മാറ്റി.ജമ്മുവിലെ അഖ്‌നൂര്‍ ജില്ലയില്‍ നിന്ന് രജൗരിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.