തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞ് അപകടം..11 പേർ മരിച്ചു…

ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേർ മരിച്ചു. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു. റോഡരികിലെ ഭക്ഷണശാലയിൽ നിർത്തിയിട്ടിരുന്ന ബസിന് മുകളിലേക്കാണ് ട്രക്ക് മറഞ്ഞത്. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലെ ഖുതാറിലാണ് ഇന്നലെ രാത്രി 11 മണിയോടെ അപകടമുണ്ടായത്.

കല്ലുകളുമായി പോകുകയായിരുന്ന ട്രക്കാണ് പൂർണ​ഗിരിയിലേക്ക് പോകുകയായിരുന്ന തീർഥാടകബസിൽ ഇടിച്ച് മറിഞ്ഞത്.സീതാപുരിൽ നിന്നുള്ള ജെത ​ഗ്രാമത്തിലെ ആളുകളാണ് ബസിലുണ്ടായിരുന്നത്.

Related Articles

Back to top button