തീവ്ര വലതുപക്ഷത്തെ കൈയൊഴിഞ്ഞു..ഫ്രാൻസിൽ ഇടതു സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം…

ഫ്രാൻസ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടിന് (എൻഎഫ്പി) മുന്നേറ്റം. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്ന തീവ്രവലതു പക്ഷമായ നാഷനൽ റാലി സഖ്യം (ആർഎൻ) മൂന്നാം സ്ഥാനത്താകുമെന്നാണ് എക്സിറ്റ്പോൾ സൂചിപ്പിക്കുന്നത്.അതോടൊപ്പം തന്നെ ആർക്കും കേവലഭൂരിപക്ഷം നേടാനാകാത്തതിനാൽ ഫ്രാൻസ് തൂക്കുസഭയെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇടതുസഖ്യം 192 സീറ്റ് നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജനങ്ങൾക്ക് തങ്ങളിൽ വിശ്വാസമുണ്ടെന്നും സർക്കാർ ഉണ്ടാക്കുമെന്നും ഇടതുപക്ഷ സഖ്യം അറിയിച്ചു.577 അംഗ ഫ്രഞ്ച് പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 289 സീറ്റുകളാണ്.

Related Articles

Back to top button