തീപിടിത്തത്തിൽ നിന്നും തിരികെ ജീവിതത്തിലേക്ക് കയറി നളിനാക്ഷൻ….. കുടുംബത്തെ സന്ദർശിച്ച് കമ്പനി അധികൃതർ….
കുവൈറ്റ് തീപിടുത്തത്തിൽ നിന്നും രക്ഷപ്പെട്ട നളിനാക്ഷൻ പരിക്കുകൾ ഭേദമായി പുതുജീവിതത്തിലേക്ക്. കെട്ടിടം തീ പിടിച്ച് പുക ഉയർന്നപ്പോൾ നളിനാക്ഷന്റെ ജീവൻ കാത്തത് ഒരു വാട്ടർ ടാങ്കാണ്. തീയും പുകയും ശരീരത്തെ ജീവൻ കവർന്നെടുക്കുമെന്നായപ്പോൾ കെട്ടിടത്തിനു താഴെ ഉണ്ടായിരുന്ന വാട്ടർ ടാങ്കിലേക്ക് നളിനാക്ഷൻ ചാടുക ആയിരുന്നു.
ചാടിയപ്പോൾ ഉണ്ടായ ചില പരുക്കുകൾ ഒഴികെ നളിനാക്ഷൻ ആരോഗ്യവാനാണ്. 12 വർഷമായി കുവൈറ്റിലെ എൻടിബിസി കമ്പനിക്കൊപ്പമാണ് നളിനാക്ഷൻ ജോലി ചെയ്യുന്നത്. അപകടവുമായി ബന്ധപ്പെട്ട് എൻബിടിസി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ബെൻസൺ അബ്രഹാമും സംഘവും നളിനാക്ഷന്റെ വീട് സന്ദർശിച്ചു. ആവശ്യമായ സഹായങ്ങൾ കൈമാറി. ഇപ്പോൾ അപകട നില തരണം ചെയ്തുവെന്നും. ചില പരുക്കുകൾ ഉണ്ട്. എന്നാലും പൂർണ്ണ ആരോഗ്യവാനായി തിരികെ വരുമെന്നും നളിനാക്ഷൻ പറയുന്നു.
ഇപ്പോഴും നളിനാക്ഷന്റെ വീട്ടിലെ ഷോ കേസിൽ എൻടിബിസി എംഡി കെ ജി ഏബ്രഹാമിനൊപ്പമുള്ള ചിത്രം സൂക്ഷിച്ചിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള ചിത്രത്തിന് ഇപ്പോഴും നല്ല ഓർമയ്ക്കായി സൂക്ഷിക്കുന്നുവെന്ന് കുടുംബം പറഞ്ഞു. 2012 മുതൽ എൻടിബിസി കമ്പനിയിൽ മെസഞ്ചർ ആയി ജോലി നോക്കുന്നു.