തിഹാർ ജയിലിൽ കുഴഞ്ഞുവീണ ബിആര്‍എസ് നേതാവ് കവിത ആശുപത്രിയില്‍…
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ദില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടോടെ ദില്ലിയിലെ ഡി ഡി യു ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.കടുത്ത പനിയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.മുന്‍മുഖ്യമന്ത്രി കെസിആറിന്റെ മകളാണ് കവിത. ദില്ലി സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസൻസ് 2012 ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇ ഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കവിതയെ അറസ്റ്റ് ചെയ്തത്.