തിരൂരില്‍ പിടികൂടിയത് 12 കിലോ കഞ്ചാവ്….രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍…
എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍-സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശിനികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. പശ്ചിമബംഗാളിലെ ഭോട്ടാന്‍ ഗ്രാമത്തിലെ റയാന്‍ സ്വദേശി പാറുല്‍ ബീവി (38), പശ്ചിമബംഗാളിലെ ഹര്‍ട്ടുദ്ദേവ്വാല്‍ പിര്‍ത്തള സ്വദേശി അര്‍ജിന ബീവി (44), ഇവര്‍ക്ക് കഞ്ചാവ് കടത്താന്‍ ഓട്ടോയുമായെത്തിയ ഓട്ടോഡ്രൈവര്‍ തെന്നല കൊടക്കല്‍ ചുള്ളിപ്പാറ ചെനക്കല്‍ വീട്ടില്‍ റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്.