തിരുവോണ നാളിൽ അരൂരിൽ ഗുണ്ടാവിളയാട്ടം..വീട് കയറി ആക്രമണം…

അരൂർ :മാരകായുധങ്ങളുമായി തിരുവോണ നാളിൽ അരൂരിൽ ഗുണ്ടാ വിളയാട്ടം. വീടുകയറി ആക്രമിച്ചു.3 പേർക്ക് പരുക്ക്. അരൂർ പഞ്ചായത്ത് ആറാം വാർഡിൽ കരിങ്ങണം കുഴിയിൽ ജോർജ് (60),ഭാര്യ മേരി (57) മകൻ ആൽബിൻ (25) എന്നിവർക്കാണ് പരുക്കേറ്റത്. മറ്റൊരുമകൻ ഫിലിപ്പ് വീട്ടിൽ ഇല്ലാതാരുന്നതിനാൽ രക്ഷപെട്ടു.സമീപത്തുള്ള റോഡിലൂടെ ബൈക്കിൽ പോയ രണ്ടു പേരുമായി തർക്കം ഉണ്ടാക്കിയിരുന്നു. അതിൽ രോഷം കൊണ്ടാണ് പതിനഞ്ചോളം പേർ വരുന്ന ആക്രമി സംഘം മാരകായുധങ്ങളുമായി എത്തി വീട് അടിച്ചു തകർത്തത്.കാർ പോർച്ചിൽ ഇരുന്ന രണ്ട് ബൈക്കുകൾ, ടി.വി., ജനലുകൾ, വീട്ടുപകരണങ്ങൾ എന്നിവ തകർത്തു. ആക്രമണത്തിൽ പരുക്കേറ്റ വീട്ടുകാർ ഒരു മുറിയിൽ കയറി കതകടച്ച് ഇരുന്നതിക്കാൻ കൂടുതൽ പരുക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.

. സംഘം മറ്റൊരു വീട്ടിൽ കയറി ദമ്പതിമാരെ ആക്രമിച്ച ശേഷമാണ് ജോർജ്ജിൻ്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. അരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ജോർജ്ജിൻ്റെ തലക്ക് അടിയേറ്റിട്ടുണ്ട് . ഭാര്യ മേരിയെ മർദ്ദിച്ച ശേഷം വസ്ത്രങ്ങൾ വലിച്ചു കീറി. കഴിഞ്ഞ ദിവസവും സമാന സ്വഭാവമുള്ള ആക്രമണം നടന്നിരുന്നു. പ്രദേശം ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button