തിരുവോണം ബംപറടിച്ച ടിക്കറ്റ് തിരഞ്ഞെടുത്തതിൻ്റെ കാരണം വെളിപ്പെടുത്തി അൽത്താഫ്…

ജീവിതത്തോട് മൽപ്പിടിത്തം 25 കോടിയുടെ ഓണം ബമ്പര്‍ ലോട്ടറിയടിച്ച കര്‍ണാടക സ്വദേശിയായ അല്‍ത്താഫ് വയനാട്ടിലെത്തി. ടിക്കറ്റ് വിറ്റ സുൽത്താൻ ബത്തേരിയിലെ ഏജൻ്റ് നാഗരാജിനെ നേരിൽ കണ്ട് സന്തോഷം പങ്കിട്ട ശേഷം അദ്ദേഹം വീട്ടിലേക്ക് പോയി. നേരത്തെ ബാങ്കിലെത്തി ടിക്കറ്റ് സമർപ്പിച്ച ശേഷമാണ് അദ്ദേഹം നാഗരാജിനെ കാണാൻ പോയത്. താൻ നാഗരാജിൻ്റെ കടയിൽ നിന്ന് ടിക്കറ്റ് എടുത്തത് നമ്പറിൻ്റെ പ്രത്യേകത കൊണ്ടാണെന്നും തൻ്റെ വാഹനങ്ങൾക്കെല്ലാം ഇനി ഈ നമ്പർ തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവഴി പോയപ്പോൾ ഒരു ലോട്ടറി കട കണ്ട് വെറുതെ കയറിയതാണ്. ഓണം ബംപർ ടിക്കറ്റ് കണ്ടപ്പോൾ നമ്പറുകൾ നോക്കി. ടിജി 434 222 എന്ന നമ്പർ കണ്ടപ്പോൾ നല്ല നമ്പറാണെന്ന് തോന്നി. അത് എടുക്കുകയായിരുന്നു. ഇനി താൻ ഉപയോഗിക്കാൻ പോകുന്ന എല്ലാ വാഹനങ്ങൾക്കും ഈ നമ്പർ തന്നെ എടുക്കും,’ – അൽത്താഫ് പ്രതികരിച്ചു. ഓണം ബംപർ വിജയി തൻ്റെ കടയിൽ വന്നല്ലോ, അത് വലിയ കാര്യമാണെന്നും ഏറെ സന്തോഷമുണ്ടെന്നും നാഗരാജ് പ്രതികരിച്ചു.

കല്‍പ്പറ്റ എസ്ബിഐയിൽ അല്‍ത്താഫിന്‍റെ പേരിൽ അക്കൗണ്ട് തുടങ്ങി. മാധ്യമങ്ങള്‍ക്ക് മുന്നിൽ വെച്ച് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അല്‍ത്താഫ് ബാങ്ക് മാനേജര്‍ക്ക് കൈമാറി. ബാക്ക് അക്കൗണ്ട് പാസ് ബുക്ക് മാനേജര്‍ അല്‍ത്താഫിന് നൽകി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം അല്‍ത്താഫിനെ മടക്കി. തിങ്കളാഴ്ച വരെ ബാങ്ക് ലോക്കറിൽ ലോട്ടറി സൂക്ഷിക്കും. പിന്നീട് ലോട്ടറി വകുപ്പിന് കൈമാറുമെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു.

Related Articles

Back to top button