തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റിൽ…
ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷ്ടിച്ച കേസിൽ പൂജാരി അറസ്റ്റിൽ.തിരൂരിലെ ക്ഷേത്രത്തിലാണ് മോഷണം നടന്നത്.സംഭവത്തിൽ നെന്മാറ സ്വദേശി മനക്കൽ ധനേഷിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് പവനോളം തൂക്കം വരുന്ന തിരുവാഭരണം മോഷ്ടിച്ച ശേഷം പ്രതി അതെ മാതൃകയിലുള്ള വ്യാജ തിരുവാഭരണം തിരികെ വെക്കുകയായിരുന്നു .തുടർന്ന് ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.