തിരുവല്ലയിൽ ഗര്‍ഭം രഹസ്യമാക്കി വച്ച യുവതി ശുചിമുറിയിൽ പ്രസവിച്ചു…കുഞ്ഞ്….

പത്തനംതിട്ട: അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു. തിരുവല്ലയിലാണ് സംഭവം. സ്വകാര്യ മെഡിക്കൽ കോളേജിലെ താൽകാലിക ജീവനക്കാരിയാണ്. 20 വയസ് മാത്രമാണ് പ്രായം. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ് ഇവര്‍ പ്രസവിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാമുകനിൽ നിന്ന് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പത്തനംതിട്ട സ്വദേശിയായ യുവതി ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

Related Articles

Back to top button