തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസ്..അജ്‌മലിന് ജാമ്യം നിഷേധിച്ചു…
വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണത്തിൽ പ്രതികളുടെ ജാമ്യം നിഷേധിച്ച് താമരശ്ശേരി കോടതി.അജ്മലും സഹോദരൻ ഷഹദാദും സമർപ്പിച്ച ജാമ്യപേക്ഷയാണ് കോടതി തള്ളിയത്. നിര്‍ഭയമായി ജോലി ചെയ്യാന്‍ പൊതു സേവകര്‍ക്ക് അവസരമുണ്ടാവണമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമെന്നും കോടതി ചൂണ്ടി കാട്ടി.താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ആണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.അതേസമയം ജില്ലാ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചു.