തിരുവനന്തപുരത്ത് സ്ത്രീയെ വെടിയുതിര്‍ത്ത സംഭവം..പ്രതിയെ കുറിച്ചുളള സൂചന ലഭിച്ചതായി പൊലീസ്..കാരണം…
തിരുവനന്തപുരം വഞ്ചിയൂരിൽ യുവതിക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ അന്വേഷണം ഊർജിതപെടുത്തി പൊലീസ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയിൽ നിന്ന് പ്രതിയെ കുറിച്ചുളള സൂചന പൊലീസിന് ലഭിച്ചെന്നാണ് വിവരം. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും വിവരമുണ്ട്.
അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പർ പ്ലേറ്റ് ഉള്ള കാറിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ ആക്രമണത്തിന് ശേഷം പ്രതി ചാക്ക ഭാഗത്തേക്ക് രക്ഷപെട്ടതായി കണ്ടെത്തിയിട്ടുണ്ട്.കാറ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് യുവതിക്ക് നേരെ എയർഗൺ ഉപയോഗിച്ച് ആക്രമണമുണ്ടായത്.പരുക്കേറ്റ ഷൈനി ആശുപത്രിയിൽ ചികിത്സയിലാണ്.