തിരുവനന്തപുരത്ത് സ്‌കൂൾ കുത്തിത്തുറന്ന് മോഷണം..മോഷണം പോയത് ലക്ഷങ്ങള്‍ വില വരുന്ന….

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ സ്കൂള്‍ കുത്തിത്തുറന്ന് മോഷണം. ഊരുട്ടു കാല ഗവൺമെന്‍റ് എംടിഎച്ച്എസിലാണ് മോഷണം നടന്നിരിക്കുന്നത്.മോഷണത്തിൽ ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും നഷ്ടമായിട്ടുണ്ട് .

സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്നാണ് ഉപകരണങ്ങൾ കൊണ്ടുപോയിരിക്കുന്നത് . സംഭവത്തില്‍ നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Related Articles

Back to top button