തിരുവനന്തപുരത്ത് വീട്ടമ്മയുടെ മാലപൊട്ടിച്ച പ്രതി പിടിയിൽ…

തിരുവനന്തപുരം മംഗലാപുരത്ത് മധ്യവയസ്കയുടെ മാല പൊട്ടിച്ച പ്രതി അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശി സുജിത്തിനെ (21) ആണ് മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂണിനായിരുന്നു മംഗലപുരം ഇടവിളാകം പിഎസ് ഭവനിൽ സുനിത (50)യുടെ താലിമാല ബൈക്കിലെത്തിയ പ്രതി കവർന്നത്. സുനിത പോത്തൻകോട് കടയിൽ ജോലി ചെയ്യുന്ന ഭർത്താവിന് ഭക്ഷണവുമായി പോകുമ്പോളായിരുന്നു സംഭവം.

നിരവധി കേസിൽ പ്രതിയാണ് സുജിത്ത് . തിരുവനന്തപുരത്തെ നിരവധി സ്റ്റേഷനുകളിലും പ്രതിക്ക് MDMA ഉൾപ്പെടെയുള്ള കേസുണ്ട് . നിലവിൽ മൈക്ക് മരുന്ന് കൈവശം വച്ചതിന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തപ്പോൾ നടത്തിയ ചോദ്യം ചെയ്യലിലാണ് മാല പൊട്ടിച്ച കാര്യം പ്രതി വെളിപ്പെടുത്തിയത്

Related Articles

Back to top button