തിരുവനന്തപുരത്ത് വിദ്യാർഥിനിയെ സാങ്കൽപ്പിക കസേരയിൽ ഒന്നര മണിക്കൂർ ഇരുത്തി…ശേഷം വിദ്യാർത്ഥി…

തിരുവനന്തപുരം വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂളിലാണ് താൽക്കാലിക നിയമനത്തിലൂടെ വന്ന അധ്യാപിക ലിനുവാണ് കുട്ടിയെ സാങ്കല്പിക കസേരയിൽ ഇരുത്തിയത്. പീഡനത്തെ തുടർന്ന് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു വീ​ണു.സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിലും പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കേളുവിനും പരാതി നൽകി. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയെ കാണാനായി ‘അമ്മ എത്തിയപ്പോഴാണ് ഈ പീഡന വിവരം പുറത്തറിയുന്ന.ഇതേ തുടർന്ന് വിദ്യാർഥിനിയെ തിരുവല്ലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിൽ പരാതി നൽകിയത്. പരാ​തി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

Related Articles

Back to top button