തിരുവനന്തപുരത്ത്‌ രാജീവ്‌ ചന്ദ്രശേഖറിന്‍റെ വിജയം 100% ഉറപ്പെന്ന് കെ.സുരേന്ദ്രന്‍…മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തു….

തിരുവനന്തപുരം:മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.നല്ല നിലയിലുള്ള വിജയം ഇത്തവണ കേരളത്തിലുണ്ടാകും.കോൺഗ്രസിന് വലിയ തിരിച്ചടി ഇത്തവണ ഉണ്ടാകും.20 സീറ്റ് എന്ന കണക്ക് തെറ്റാവും.പലപ്രമുഖരും കാലിടറി വീഴും.ശശി തരൂർ തോറ്റു തുന്നം പാടും.തിരുവനന്തപുരത്ത്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ്.കേരളത്തിൽ നിന്ന് 5 സീറ്റ് വിജയിക്കുമെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു.തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.വോട്ടൂശതമാനം 20 ന് മുകളിൽ പോകും.മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം.എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നത് എന്ന് സംബന്ധിച്ച എല്ലാം രഹസ്യമാണ്.പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോയെന്നും അദ്ദേഹം ചോദിച്ചു

Related Articles

Back to top button