തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് – ഡി.വൈ.എഫ്.ഐ. സംഘർഷം..അഞ്ചുപേർക്ക് പരുക്ക്…
തിരുവനന്തപുരം നഗരൂരില്‍ ഡി.വൈ.എഫ്.ഐ.-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരുക്കേറ്റു.ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരൂര്‍ ആലിന്റെമൂട്ടിലാണ് സംഭവം ഉണ്ടായത്.വൈകുന്നേരം ഏഴരയ്ക്കു ശേഷമായിരുന്നു സംഘര്‍ഷം. നേരത്തെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ ബാക്കിയായാണ് സംഘര്‍ഷം നടന്നതെന്നാണ് പ്രാഥമികവിവരം. സംഘര്‍ഷാവസ്ഥയെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.