തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു..വെട്ടേറ്റത്…
തിരുവനന്തപുരം മാറനല്ലൂരിൽ യുവാവിന് വെട്ടേറ്റു. കണ്ടല ഇറയംകോട് സ്വദേശി അർഷാദിനാണ് വെട്ടേറ്റത്.തലക്ക് പരുക്കേറ്റ അർഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിമിനൽ കേസ് പ്രതികളായ ഹസൻ, ഹുസൈൻ എന്നിവരാണ് ആക്രമണത്തിന് പിന്നില്ലെന്ന് പോലീസ് പറഞ്ഞു.വെട്ടേറ്റ അർഷാദ് ഐഎൻടിയുസി തൊഴിലാളിയാണ്. സംഭവത്തിൽ മാറനല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്