തിരുവനന്തപുരത്ത് മലയോര മേഖലയിൽ മഴ ശക്തം: റേഷൻകടയിൽ വെള്ളം കയറി
ശക്തമായ മഴയിൽ റേഷന്‍ കടയില്‍ വെള്ളം കയറി നൂറിലധികം ചാക്ക് അരി നഷ്ടമായി. തിരുവനന്തപുരം വെള്ളറട പനച്ചമൂട് സര്‍വീസ് സഹകരണ ബാങ്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റേഷന്‍കടയില്‍ ശക്തമായി പെയ്ത മഴയില്‍ മഴവെള്ളം കയറി 100 ല്‍ അധികം ചാക്ക് റേഷന്‍ അരി നഷ്ടപ്പെട്ടു.തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മലയോരമേഖലയില്‍ പെയ്ത മഴയാണ് റേഷന്‍ കടയിൽ നാശമുണ്ടാക്കിയത്. റേഷന്‍ കടയില്‍ നിരവധി സാധനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.പുറമേ ഉണ്ടായിരുന്ന അരി ചാക്കുകള്‍ മഴ സമയത്ത് തന്നെ അവിടുന്ന് തൊഴിലാളികളെ കൊണ്ട് നീക്കം ചെയ്തതിനാല്‍ വലിയ നഷ്ടം ഒഴിവായി. ഇതിനുമുമ്പും ഇതുപോലെ ശക്തമായ മഴയില്‍ കടയ്ക്കുള്ളില്‍ വെള്ളം കയറി നഷ്ടം ഉണ്ടായിട്ടുണ്ട്.