തിരുവനന്തപുരത്ത് പോലീസ് സേനയിൽ സർക്കുലറിനെ ചൊല്ലി തർക്കം; എസ്പിക്കെതിരെ വിമർശനം…
തിരുവനന്തപുരം: കാപ്പാ കേസ് നിർദ്ദേശങ്ങൾ എസ്എച്ച്ഒമാർ സ്വന്തമായി തയ്യാറാകണമെന്ന തിരുവനന്തപുരം റൂറൽ എസ്പിയുടെ സർക്കുലറിനെ ചൊല്ലി തർക്കം. എസ്പി കിരൺ നാരായണന്റേതായിരുന്നു നിർദേശം. എസ്എച്ച്ഒമാർ എഴുതുന്നത് വീഡിയോയിൽ പകർത്തി അയക്കണമെന്നും എസ് പി സർക്കുലറിൽ ആവശ്യപ്പെടുന്നു. അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് വിഷയത്തിൽ എസ്എച്ച്ഒമാർ പറയുന്നത്. റൈറ്റർമാർ ചെയ്യേണ്ട ജോലി എസ്എച്ച്ഒ മാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുവെന്ന് വിമർശനം ഉയരുന്നുണ്ട്.