തിരുവനന്തപുരത്തെ തീ പാറിയ ത്രികോണ മത്സരം…….
പാറശ്ശാല മുതൽ കഴക്കൂട്ടം വരെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന തീ പാറിയ പോരാട്ടമാണ് തലസ്ഥാന നഗരിയെ ശ്രദ്ധേയമാക്കിയത്. ത്രികോണ മത്സരമെന്ന് വിലയിരുത്താമെങ്കിലും ആദ്യ ലാപ്പ് മുതൽ തന്നെ എൽ ഡി എഫ് പിന്നാക്കം പോയി.തരൂരും ,രാജീവ് ചന്ദ്രശേഖറും തമ്മിൽ മാത്രമായി പോരാട്ടം.നഗര മണ്ഡലങ്ങളിൽ മൂന്നിടത്തെ ബിജെപി മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ ആദ്യഘട്ടത്തിൽ വെള്ളം കുടിപ്പിച്ചത്. ബിജെപി 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേമത്ത് രാജീവ് ചന്ദ്രശേഖരന്‍റെ ഭൂരിപക്ഷം 22,126 വോട്ടുകളാണ്.സിപിഎം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച വട്ടിയൂര്‍കാവിലെത്തുമ്പോള്‍ രാജീവ് ചന്ദ്രശേഖരന്‍റെ ഭൂരിപക്ഷം 8162 വോട്ടും സിപിഎം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍റെ മണ്ഡലമായ കഴക്കൂട്ടത്ത് 10,842 വോട്ടുമാണ്. ഈ വോട്ടിന്‍റെ ലീഡിലാണ് രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്‍റെ ലീഡു നില ഒരു ഘട്ടത്തില്‍ 23,288 ലേക്കുയര്‍ത്തിയത്.എന്നാല്‍ ഇതിനെ കവച്ചുവയ്ക്കുന്ന ഭൂരിപക്ഷം ശശി തരൂരിനു നിർണായക ലീഡ് കോവളം, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, പാറശാല മണ്ഡലങ്ങളില്‍ ലഭിച്ചു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ നാട്ടുകാര്‍ തരൂരിനെ തടഞ്ഞ് കോവളം മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം 16,666 വോട്ടുകളാണ്. നെയ്യാറ്റിന്‍കരയില്‍ 22,613 വോട്ടും പാറശാലയില്‍ 12,372 വോട്ടുകളും തിരുവനന്തപുരത്ത് 4541 വോട്ടുകളും ലഭിച്ചു.
ഇതാണ് രാജീവ് ചന്ദ്രശേഖറിന്‍റെ 23,288 എന്ന ലീഡിനെ മറികടന്നു 16,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിനു വിജയിക്കാന്‍ തരൂരിനു സഹായകമായത്. 7 നിയമസഭാ മണ്ഡലങ്ങളില്‍ പാറശാല ഒഴികേ ആറിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനു മൂന്നാം സ്ഥാനം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്നു. തീരദേശത്തിൻ്റെയും ന്യൂനപക്ഷങ്ങയുടെയും പിന്തുണ തരൂരിന് കിട്ടി.