തിരുവനന്തപുരം രജിസ്ട്രേഷൻ കാർ.. പരിശോധിച്ചപ്പോൾ…
വയനാട്: രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. വയനാട് തലപ്പുഴ 43ആം മൈലിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 10,53000 രൂപ പിടിച്ചെടുത്തത്. പണം കടത്താൻ ഉപയോഗിച്ച തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറും പൊലീസ് പിടിച്ചെടുത്തത്. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 500ന്റെ നോട്ടുകെട്ടുകൾ. അതേസമയം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വാഹന പരിശോധന കൂടുതൽ ശക്തമാക്കി. വരും ദിവസങ്ങളിൽ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു.