തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ യുവാവിന് ക്രൂര മർദ്ദനം….
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഉള്ളിൽ വെച്ച് യുവാവിന് ക്രൂരമര്‍ദ്ദനം.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.വിളപ്പില്‍ശാല സ്വദേശി അനന്തുവിനാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. ഒരു സംഘം ആളുകൾ ചേർന്നാണ് അനന്തുവിനെ മർദിക്കുന്നത്.
അതിക്രൂരമായി ചുറ്റികയും മരക്കഷ്ണവുമെല്ലാം കൊണ്ട് എഴുന്നേല്‍ക്കാൻ പോലും അനുവദിക്കാതെ സംഘം അനന്തുവിനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ് .ആക്രമണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. മര്‍ദ്ദനമേറ്റ അനന്തുവും മര്‍ദ്ദിച്ച സംഘവും തമ്മില്‍ ബന്ധമുണ്ടോ, എന്താണ് ഈയൊരു കൃത്യത്തിലേക്ക് സംഘത്തിനെ എത്തിച്ചത് എന്നെല്ലാമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.