തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആറ് അപൂര്‍വ താക്കോൽദ്വാര ശസ്ത്രക്രിയകള്‍ വിജയം…എല്ലാം നടന്നത്…
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തില്‍ നടത്തിയ ആറ് അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ വിജയം. ജന്മനാ ഹൃദയത്തിലുണ്ടാകുന്ന സുഷിരങ്ങളായ വലിയ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്സിനും, മുതിര്‍ന്നവരിലുള്ള വെന്‍ട്രികുലാര്‍ സെഫ്റ്റല്‍ ഡിഫക്ടിനും ഹൃദയത്തിന്റെ അറകളില്‍ ഉണ്ടാകുന്ന വീക്കമായ ഏട്രിയല്‍ സെപ്റ്റല്‍ അനൂറിസത്തിനും മുതിര്‍ന്നവരിലുള്ള വാല്‍വ് ശസ്ത്രക്രിയാനന്തരം ഉണ്ടാകുന്ന പാരാ വാല്‍വുലാര്‍ ലീക്കിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി ഫലപ്രദമായ ചികിത്സ നല്കി രോഗമുക്തരായി. അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.



