തിരുവനന്തപുരം നഗരസഭയ്ക്ക് വയോസേവന പുരസ്കാരം….അഭിമാനകരമായ നേട്ടമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ….
തിരുവനന്തപുരം: വയോജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും നാടും നഗരവും വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.