തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ വിവിധ മതാചാര പ്രാർത്ഥനാ ചടങ്ങുകളോടെ സംസ്കരിച്ചു….
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാൻ കഴിയാതിരുന്ന മൂന്ന് മൃതദേഹങ്ങൾ സംസ്കരിച്ചു. സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ നിർദേശപ്രകാരം കൽപറ്റ പൊതു ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകളും ചടങ്ങുകളും നടത്തിയതിന് ശേഷമാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എട്ട് ഗ്രാമ പഞ്ചായത്തുകളിലായിട്ടാണ് സംസ്‌കാരത്തിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരിക്കുന്നത്