തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് മെമ്പര്‍ ആയ ബിജുവിന്റെ ദേഹത്താണ് ചൂട് കഞ്ഞി ഒഴിച്ചത്. സംഭവത്തില്‍ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജി അറസ്റ്റിലായി. പൊള്ളലേറ്റ ബിജു ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇന്ന് ഉച്ചയോടെയാണ് സംഭവം. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ത്ഥി വി ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കമുള്ള പ്രവര്‍ത്തകര്‍. ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെ ബിജുവിന് നേരേക്ക് ആക്രമണമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു. ബിജു വീട്ടിലെത്തിയ സമയത്ത് സജി മദ്യലഹരിയിലായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ബിജു വലിയകുന്ന് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button