തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ച..അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി വി.ഡി സതീശൻ….
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായി എന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതിയും നൽകി.സുതാര്യവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ പരാജയപ്പെട്ടതായും പരാതിയിൽ പറയുന്നു. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര് മടങ്ങിയ സംഭവങ്ങളുണ്ടായി. ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായെന്നും വി ഡി വ്യക്തമാക്കി .സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി .