തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും മാറ്റണം.. സി.പി.എമ്മിന് കത്ത് നൽകി എ പത്മകുമാര്‍…

പത്തനംതിട്ട: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ എ.പത്മകുമാർ സി.പി.എമ്മിന് കത്ത് നൽകി. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ബി. ഹർഷകുമാറും എ പത്മകുമാറും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. തോമസ് ഐസക്കിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് രൂക്ഷമായ തർക്കം ഉണ്ടായത്. എന്നാൽ കയ്യാങ്കളി സംഭവം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ബി. ഹർഷകുമാർ നിഷേധിച്ചു.അതേസമയം പത്തനംതിട്ടയിലെ സിപിഎം യോഗത്തിൽ കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവനും പറഞ്ഞു. കമ്മിറ്റിയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് സ്വാഭാവികമാണ്. മുഖ്യമന്ത്രിയുടെ പ്രചരണ യോഗം എവിടെ നടത്തണമെന്ന കാര്യത്തിലായിരുന്നു തർക്കമുണ്ടായത്. വേണമെങ്കിൽ ബഹളമെന്ന് തോന്നാവുന്ന തർക്കം മാത്രമായിരുന്നു അതെന്നും അതിനപ്പുറം ഒന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി വിഎൻ വാസവന്‍ പറഞ്ഞു.

Related Articles

Back to top button