തിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ വിരു​ദ്ധപ്രവർത്തനം..കോൺ​ഗ്രസ് നേതാവിനെ പുറത്താക്കി നേതൃത്വം…

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് കോൺ​ഗ്രസ് നേതാവിനെ പുറത്താക്കി നേതൃത്വം. ചങ്ങനാശേരിയിലെ മുൻ നഗരസഭാധ്യക്ഷനും ഡിസിസി അംഗവുമായ സെബാസ്റ്റ്യൻ മാത്യു മണമേലിനെയാണ് പുറത്താക്കിയത്.ഇദ്ദേഹത്തെ കെപിസിസിയിൽ നിന്ന് സസ്‌പെൻഡും ചെയ്തു.

യുഡിഎഫ് യോഗം അലങ്കോലപ്പെടുത്തി,കെപിസിസി ജനറൽ സെക്രട്ടറിയായ മുതിർന്ന നേതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Related Articles

Back to top button