തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ചു…

തിരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചു. 2027 വരെ കാലാവധി ഉണ്ടായിരിക്കെയാണ് രാജി. നിലവില്‍ മൂന്ന് അംഗ തിര‍ഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് പേര്‍ മാത്രമുണ്ടായിരിക്കെയാണ് അരുണ്‍ ഗോയലും രാജിവെക്കുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ഒഴിവില്‍ ആരെയും കേന്ദ്രസർക്കാർ നിയമിച്ചിരുന്നില്ല. ലോക്സഭ തിര‍‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാജി.

Related Articles

Back to top button