തിരഞ്ഞെടുപ്പിൽ അപരന്മാരെ മത്സരിപ്പിക്കരുതെന്ന ഹർജി തള്ളി സുപ്രീം കോടതി….ഒരേ പേരുള്ളവർക്കും മത്സരിക്കാം…

ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കൾ കുട്ടികൾക്ക് രാഹുൽ ​ഗാന്ധിയെന്നും ലാലുപ്രസാദ് യാദവ് എന്നും പേരിട്ടെന്നുവെച്ച് അവർ മത്സരിക്കരുതെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു.ഒരേ പേരുള്ളവർ മത്സരിക്കുന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ചെറിയ മാർജിനിൽ തോൽക്കാൻ വരെ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സാബു സ്റ്റീഫനെന്ന വ്യക്തിയായിരുന്നു സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി പരി​ഗണിക്കാതിരുന്ന ജസ്റ്റിസ് ബി ആർ ​ഗവായ് ഹർജി പിൻവലിക്കാൻ ഹർജിക്കാരന് അനുവാദവും നൽകി.സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ താത്പര്യം കണക്കിലെടുത്ത് ഈ പ്രവണത അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button