തിരഞ്ഞെടുപ്പില്‍ ഓടിയ വാഹനങ്ങള്‍ക്ക് പണം നല്‍കാന്‍ തീരുമാനമായി….

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഓടിയ വാഹനങ്ങള്‍ക്ക് പണം നല്‍കാന്‍ തീരുമാനം. 30,000 മുതല്‍ 50,000 രൂപ വരെയാണ് വാഹന ഉടമകള്‍ക്ക് നല്‍കാനുള്ളത്. വാഹന ഉടമകള്‍ക്ക് പണം നല്‍കി തുടങ്ങിയെന്ന് കാസർകോട് പൊലീസ് സൂപ്രണ്ട് പി ബി ജോയ് പറഞ്ഞു. സാങ്കേതിക കാരണങ്ങളില്‍ പണം എത്താന്‍ വൈകിയെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പണം നല്‍കാത്തത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കിയിരുന്നു.സംസ്ഥാനത്ത് ഏതാണ്ട് ഏഴായിരത്തിലധികം വാഹനങ്ങളാണ് ഉടമകളില്‍ നിന്നും പൊലീസും ആര്‍ടിഒയും ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചത്. ദൂരെദിക്കിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കടക്കം ഡീസലിനുള്ള പണം പോലും നല്‍കിയിരുന്നില്ല. രണ്ടാഴ്ചയോളമാണ് വാഹനങ്ങള്‍ ഓടിയത്.

Related Articles

Back to top button