തിരഞ്ഞെടുപ്പിലെ തോൽവി..തൃശൂര്‍ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം…
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിന് മുൻപിൽ ഇന്നും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.കോണ്‍ഗ്രസ് നേതാക്കളായ അനില്‍ അക്കര, എം പി വിന്‍സന്റ് എന്നിവര്‍ക്കെതിരെയാണ് ഡിസിസി ഓഫീസിന് മുന്നില്‍ പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിലാണ് പോസ്റ്ററുകൾ.അക്കരയിരുന്ന ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ അക്കര ബിജെപി ഏജന്റാണോ? കെ മുരളീധരന്‍റെ പോസ്റ്ററുകള്‍ കിണറ്റില്‍ തള്ളിയ അനില്‍ അക്കരയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുക, എം പി വിന്‍സെന്റ് ഒറ്റുകാരനാണ് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
ടി.എൻ പ്രതാപനും തൃശൂർ ഡിസിസി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെക്കണം, പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ലെന്നുമാണ് ഡിസിസി ഓഫീസിന് മുന്നിൽ വെച്ച പോസ്റ്ററിൽ പറയഞ്ഞത്. പോസ്റ്ററുകൾ പിന്നീട് ഒരു വിഭാഗം പ്രവർത്തകർ എത്തി നീക്കം ചെയ്യുകയായിരുന്നു.