തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചു..മനാഫിനും മൽപേക്കുമെതിരെ കേസെടുത്തതായി കാർവാർ എസ്‌പി…

മനാഫ് തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചുവെന്ന് കാർവാർ എസ്‌പി എം നാരായണ.മനാഫ്, മൽപെ എന്നിവർക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു. അർജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയാണെന്നും ഉത്തര കന്നഡ എസ്‌പി എം നാരായണ വ്യക്തമാക്കി.

മാൽപെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎൽഎ ക്കും എസ്പിക്കും കാര്യം മനസിലായി മനാഫിന് യുട്യൂബ് ചാനൽ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചർച്ച. ഇതെല്ലാം ഈശ്വര മൽപെയും നടത്തിയ നാടകമാണെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.പിന്നാലെയാണ് ഈ കാര്യങ്ങൾ സത്യമാണെന്ന് വ്യക്തമാക്കി കന്നഡ എസ്‌പിയും രംഗത്തെത്തിയത്.

Related Articles

Back to top button