തിമിം​ഗല ഛർ​ദ്ദി പിടികൂടിയ സംഭവം..ലക്ഷദ്വീപ് എംപിയുടെ ബന്ധുവും പിടിയിൽ..ഉന്നതർക്കും ബന്ധം…

കഴിഞ്ഞ ദിവസം തി​മിം​ഗ​ല ഛര്‍​ദി​ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ.ലക്ഷദ്വീപ് കോൺ​ഗ്രസ് എംപി മുഹമ്മ​ദ് ഹംദുള്ള സയീദിന്റെ അടുത്ത ബന്ധു മുഹമ്മദ് ഇഷാഖ് (31) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ല​ക്ഷ​ദ്വീ​പ് പൊലീസുകാരായ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് ഖാ​ൻ, ബി.​എം ജാ​ഫ​ർ എ​ന്നി​വരും പി​ടി​യി​ലാ​യിരുന്നു. കടവന്ത്ര പൊലീസും വനംവകുപ്പ് ഉദ്യോ​ഗസ്ഥരും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മുഹമ്മദ് ഇഷാഖ് ഒ​രാ​ളെ ഏ​ൽ​പ്പി​ക്കാ​ൻ ആണെന്ന് പ​റ​ഞ്ഞ് ഒരു കവർ നൽകിയിരുന്നെന്നും ഇതിൽ തി​മിം​ഗ​ല ഛർ​ദിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പിടിയിലായ പോലീസുകാർ മൊഴി നൽകിയത്. വെള്ളിയാഴ്ച പാക്കറ്റ് വാങ്ങാൻ ഒരാൾ വരുമെന്നും അയാൾക്ക് കൈമാറണമെന്നും മാത്രമാണ് ഇഷാഖ് നിർദേശം നൽകിയിരുന്നതെന്നും ഇവർ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.തുടർന്നാണ് ഇഷാഖിനെ പോലീസ് പിടികൂടിയത്.ലക്ഷദ്വീപ് തീരത്തു നിന്നാണ് തിമിം​ഗല ഛർദി ലഭിച്ചതെന്നും എറണാകുളത്തുള്ള വ്യക്തിക്ക് വിൽക്കാൻ കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലിൽ ഇഷാഖ് പറഞ്ഞു.ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഉന്നർ ഉൾപ്പെടെ നിരവധി പേർ സംഘത്തിലുള്ളതായി പൊലീസ് സംശയിക്കുന്നു.

Related Articles

Back to top button